മല്ലികാർജുൻ ഖാർഗെ രാജ്യസഭ പ്രതിപക്ഷ നേതാവ്​

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ പ്രതി​പ​ക്ഷ നേതാവും. ഗുലാം നബി ആസാദ്​ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ്​ തീരുമാനം.

മല്ലികാർജുൻ ഖാർഗെയെ പ്രതിപക്ഷ നേതാവായി​ തെരഞ്ഞെടുത്ത വിവരം കോൺഗ്രസ്​ രാജ്യസഭ ചെയർമാനെ അറിയിച്ചു.

പി. ചിദംബരം, ആനന്ദ്​ ശർമ, ദിഗ്​വിജയ സിങ്​ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പ്രതിപക്ഷ നേതാവായി പരിഗണിച്ചിരുന്നു. പിന്നീട്​ ഹൈക്കമാൻഡ്​ നേതൃത്വത്തിൽ ഖാർഗെയെ തെരഞ്ഞെടുക്കുകയായിരുന്നു.

ചൊവ്വാഴ്ച​ ഗുലാം നബി ആസാദിന്‍റെ കാലാവധി പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ഗ​ുലാം നബി ആസാദി​ന്​ വികാര നിർഭരമായ യാത്രയയപ്പ്​ നൽകിയിരുന്നു. 

Tags:    
News Summary - Mallikarjun Kharge likely to be Leader of Opposition in RS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.