Posted On
date_range Updated On
date_range മാലേഗാവ് കേസ്: കോടതിയിൽ ഹാജരാകുന്നതിൽ പ്രജ്ഞ സിങ്ങിന് ഇളവില്ല
മുംബൈ: മാലേഗാവ് സ്ഫോടന കേസിൽ എല്ലാ ആഴ്ചയും കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് അനുവദിക്കണമെന്ന പ്രതിയും ബ ി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാകൂറിന്റെ ആവശ്യം പ്രത്യേക എൻ.ഐ.എ കോടതി തള്ളി. എം.പി എന്ന നിലയിൽ പാർലമെന്‍റ് സമ്മേളനത്തിൽ എല്ലാ ദിവസവും പങ്കെടുക്കണമെന്നും ഇളവ് അനുവദിക്കണമെന്നും പ്രത്യേക അപേക്ഷയിലൂടെയാണ് പ്രജ്ഞ സിങ് ആവശ്യപ്പെട്ടത്.
ഹാജരാകുന്നതിൽ നിന്ന് ഇളവ് വേണമെന്ന പ്രജ്ഞയുടെ ഹരജി നേരത്തെയും കോടതി തള്ളിയിരുന്നു.
ഹിന്ദുത്വ ഭീകരർ പ്രതിസ്ഥാനത്തുള്ള 2008ലെ മാലേഗാവ് സ്ഫോടന കേസിൽ മുംബൈയിലെ പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജി വി.എസ്. പഡാൽ ആണ് വാദം കേൾക്കുന്നത്. ഇതുവരെ 116 സാക്ഷികളെ വിസ്തരിച്ചു.
കേസിൽ പ്രജ്ഞ, െലഫ്. കേണൽ പ്രസാദ് പുരോഹിത് തുടങ്ങി ഏഴു പേരാണ് വിചാരണ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.