Posted On
date_range Updated On
date_range മാലേഗാവ് സ്ഫോടനക്കേസ്: പ്രതികൾ ഹാജരാകണം
മുംബൈ: ഭോപാൽ ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകുർ, സൈനിക ഇൻറലിജൻസ് ഉദ്യോഗസ്ഥൻ ലഫ്. കേണൽ ശ്രീകാന്ത് പുരോഹിത് തുടങ്ങിയവർ പ്രതികളായ 2008ലെ മാലേഗാവ് സ്ഫോടനേക്കസിൽ വ്യാഴാഴ്ച വിചാരണ പുനരാരംഭിക്കും. പ്രജ്ഞയും പുരോഹിതുമുൾപ്പെടെ ഏഴു പ്രതികളോടും വ്യാഴാഴ്ച ഹാജരാകാൻ പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജി പി.ആർ. സിത്രെ നിർദേശിച്ചു.
സ്ഫോടനത്തിൽ മരിച്ചയാളുടെ ബന്ധു നൽകിയ ഹരജി പരിഗണിച്ചാണ് ഇടക്ക് മുടങ്ങിയ വിചാരണ പുനരാരംഭിക്കാൻ തീരുമാനിച്ചത്. നേരേത്ത വിചാരണ കേട്ട ജഡ്ജി വിരമിച്ചതും ഇടക്ക് കോവിഡ് ബാധയുണ്ടായതുമാണ് വിചാരണ മുടങ്ങാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.