സാകിർ നായികിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പുനഃപരിശോധിക്കുമെന്ന്​ മലേഷ്യ

മുംബൈ: ഇസ്​ലാം മത പ്രചാരകൻ സാകിർ നായികിനെ ഇന്ത്യയിലേക്ക്​ നാടുകടത്തണമെന്ന ആവശ്യം മലേഷ്യ സർക്കാർ പുനഃപരിശോധിച്ചേക്കും. കേന്ദ്ര സർക്കാരി​​​​െൻറ ആവശ്യപ്രകാരമാണ് നായികിനെ​ ഇന്ത്യക്ക്​ കൈമാറില്ലെന്ന തീരുമാനത്തിൽ മലേഷ്യ അയവ്​ വരുത്താൻ ഒരുങ്ങുന്നത്​​.

തനിക്ക്​ നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മത്രമേ​ ഇന്ത്യയിലേക്ക്​ മടങ്ങി വരികയുള്ളൂ എന്നും അതുവരെ ത​​​​െൻറ മാതൃ രാജ്യത്തേക്ക്​ ഇല്ലെന്നും​ സാകിർ നായിക്​ പറഞ്ഞ സാഹചര്യത്തിലായിരുന്നു കേന്ദ്ര സർക്കാർ മലേഷ്യൻ വിദേശ കാര്യ മന്ത്രാലയത്തോട്​ അപേക്ഷിച്ചത്​. 

അതേ സമയം സാകിർ നായികിനെ ഇന്ത്യയിലേക്ക്​ നാടുകടത്തുന്ന വാർത്തകൾ സത്യമല്ലെന്ന്​ അദ്ദേഹത്തി​​​​െൻറ അഭിഭാഷകൻ ശഹറുദ്ധീൻ പ്രതികരിച്ചു. കൈമാറ്റവുമായി ബന്ധപ്പെട്ട ഒരു രേഖകളും കൈമാറിയിട്ടില്ലെന്നും അഭിഭാഷകൻ വ്യക്​തമാക്കി.

Tags:    
News Summary - Malaysia Reviewing Extradition Request For Zakir Naik-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.