മുംബൈ: നഗരത്തിനടുത്ത് നെരാളിൽ മലയാളി ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. ചെങ്ങന്നൂർ സ്വദേശി വിനോദ് പിള്ളയും (65), ഭാര്യ സുഷമയുമാണ് മരിച്ചത്. എട്ടു വർഷമായി നെരാളിൽ താമസിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് താനെ- റായ്ഗഡ് ജില്ലകളുടെ അതിർത്തി പ്രദേശമായ നെരാളിൽ അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ എതിരെവന്ന കാറുമായി ഇടിക്കുകയായിരുന്നു. മകൻ: അനിരുധ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.