ഹരിയാനയിൽ നാലു മലയാളി സഹോദരങ്ങൾ മരിച്ചനിലയിൽ

ന്യൂഡൽഹി: ഹരിയാന അതിർത്തിയിലെ സൂരജ്കുണ്ഡിനു സമീപം നാലു മലയാളി സഹോദരങ്ങൾ മരിച്ചനിലയിൽ. ദയാല്‍ബാഗ് സി-31ലെ അഗര്‍വാള്‍ സൊസൈറ്റിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന മീന മാത്യു (42), ബീന മാത്യു (40), ജയ മാത്യു (39), പ്രദീപ് മാത്യു (37) എന്നിവരെയാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്.

സാമ്പത്തികബുദ്ധിമുട്ടാണ് മരണത്തിനു കാരണമെന്നാണ് പൊലീസി​​​െൻറ വിശദീകരണം. വ്യാഴാഴ്ച എഴുതിയ നിലയിലുള്ള ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. 20 വര്‍ഷമായി ഫരീദാബാദില്‍ താമസിച്ചിരുന്ന കുടുംബം മൂന്നുമാസം മുമ്പാണ്​ സൂരജ്കുണ്ഡിലേക്കു മാറിയത്. പിതാവ് മലയാളിയായ ജെ.ജെ. മാത്യുവാണെന്നും മാതാവ്​ ഉത്തരേന്ത്യൻ സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. ജെ.ജെ. മാത്യു ആറുമാസം മുമ്പു മരിച്ചു. രണ്ടു മാസം മുമ്പ് അമ്മയും മരിച്ചു.

അഞ്ചു മക്കളില്‍ ഇളയ സഹോദരനും മരിച്ചിരുന്നു. ഹരിയാന സര്‍ക്കാറില്‍ ജീവനക്കാരായിരുന്നു മാതാപിതാക്കള്‍. പൂര്‍ണമായും അവരുടെ ആശ്രയത്തിലായിരുന്നു മക്കളെല്ലാം ജീവിച്ചിരുന്നതെന്നും പറയപ്പെടുന്നു. മാതാപിതാക്കൾ മരിച്ചതോടെ സാമ്പത്തിക പ്രയാസത്തിലും മനോവിഷമത്തിലുമായിരുന്നു സഹോദരങ്ങളെന്നാണ്​ വിവരം. സഹോദരങ്ങളില്‍ ചിലര്‍ രോഗബാധിതരായിരുന്നുവെന്നും സാമ്പത്തികബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായും പറയുന്നു. നാലു പേരും അവിവാഹിതരാണ്.

Tags:    
News Summary - Malayalees Dead in Hariyana -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.