വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി; ബംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്തു

ബം​ഗ​ളൂ​രു: ത​മി​ഴ്‌​ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി​യെ ആ​ക്ര​മി​ച്ച​ത് മ​ല​യാ​ളി. ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ ജോണ്‍സണ്‍ എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ താരത്തെ പിന്നിലൂടെയെത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ പ്ര​കോ​പി​ത​നാ​യ​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ന​ട​ന്‍ മ​ഹാ​ഗ​ന്ധി​ക്ക് പ​രി​ക്കേ​റ്റു. ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ വന്നതായിരുന്നു സംഘം. 

വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തേ​ക്ക് വി​ജ​യ് സേ​തു​പ​തി ന​ട​ന്ന് വ​രു​മ്പോ​ൾ പു​റ​കി​ലൂ​ടെ ഓ​ടി​യെ​ത്തി​യ ജോ​ൺ​സ​ൺ വി​ജ​യ് സേ​തു​പ​തി​യെ പി​ന്നി​ൽ നി​ന്ന് ച​വി​ട്ടി വീ​ഴ്ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ വി​ജ​യ് മു​ന്നോ​ട്ട് ആ​ഞ്ഞ് പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

അ​ക്ര​മി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ​സേ​ന​യും വി​ജ​യ് സേ​തു​പ​തി​യു​ടെ ടീ​മി​ലെ അം​ഗ​ങ്ങ​ളും പേ​ർ​ന്ന് കീ​ഴ​ട​ക്കി. സം​ഭ​വം വി​ജ​യ് സേ​തു​പ​തി​യു​ടെ ആ​രാ​ധ​ക​രി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നും വ​ഴി തെ​ളി​ച്ചി​രുന്നു. സംഭവം നടന്നതിന് പിന്നാലെ ജോണ്‍സണ്‍ വിജയ് സേതുപതിയോടും സംഘത്തോടും മാപ്പ് പറഞ്ഞുവെന്ന് പറയുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബെംഗളൂരു പൊലീസ് ഇയാൾക്കെതിരെ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

Tags:    
News Summary - Malayalee attacks Vijay Sethupathi; He was taken into custody by the Bengaluru police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.