യോഗയെ സാമൂഹിക പദ്ധതികളുടെ ഭാഗമാക്കണം -ഡബ്ല്യു.എച്ച്.ഒ

ന്യൂഡൽഹി: ജനങ്ങളുടെ മാനസികാരോഗ്യവും സുഖകരമായ ജീവിതവും ലക്ഷ്യമിടുന്ന വിവിധ പദ്ധതികളുമായി യോഗയെ ഇണക്കിച്ചേർക്കണമെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ)യുടെ ആഹ്വാനം. പതിവായി യോഗചെയ്യുന്നത് ശാരീരിക വ്യായാമത്തിനുള്ള മികച്ച ഉപാധിയാണെന്നും നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിച്ച് നിർത്താനും യോഗയിലൂടെ സാധിക്കുമെന്നും അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക സന്ദേശത്തിൽ സംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യ മേഖല ഡയറക്ടർ പൂനം ഖെത്രപാൽ സിങ് പറഞ്ഞു.

യോഗക്ക് അതിവേഗ മനശ്ശാന്തി പ്രദാനം ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. മാനസിക സമ്മർദം, ഉത്കണ്ഠ എന്നിവ കുറക്കാൻ കഴിയുന്നതിനൊപ്പം മാനസികോർജം വർധിപ്പിക്കാനും യോഗക്ക് സാധിക്കും. കോവിഡ് കാലയളവിൽ വിവിധ രാജ്യങ്ങളിലെ കോടിക്കണക്കായ ജനങ്ങളെ സംരക്ഷിച്ച് നിർത്തുന്നതിൽ യോഗ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മാനവരാശിക്ക് യോഗ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗദിന സന്ദേശമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Make Yoga Part of Social Plans - WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.