Posted On
date_range Updated On
date_range മഹാവികാസ് അഖാഡിക്കൊപ്പമെന്ന് കോൺഗ്രസ്; അവസാനം വരെയും ഉദ്ധവിനെ പിന്തുണക്കുമെന്ന് എൻ.സി.പി
മുംബൈ: മഹാവികാസ് അഖാഡിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് കോൺഗ്രസ് നേതാവ് മല്ലിഖാർജുൻ ഖാർഗെ. സഖ്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കും. നിലവിലെ സഖ്യം മഹാരാഷ്ട്രക്കായി വികസനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമം. കർണാടക, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ അവർ ഇതേ തന്ത്രമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കാണ് സർക്കാറിനെ അട്ടിമറിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം. പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഈ തന്ത്രമാണ് ബി.ജെ.പി പുറത്തെടുക്കാൻ ഒരുങ്ങുന്നത്. കോൺഗ്രസും എൻ.സി.പിയും ശിവസേനയും മഹാവികാസ് അഖാഡിയെ ശക്തിപ്പെടുത്തുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
അവസാനം വരെയും ഉദ്ധവിനൊപ്പം ഉറച്ചുനിൽക്കുമെന്ന് എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. സർക്കാറിനെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിക്കുമെന്നും ജയന്ത് പട്ടേൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.