മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 10000ലേക്ക്​; മരണസംഖ്യ 432 ആയി

മുംബൈ: ലോക്ഡൗണും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും കോവിഡ്​ വൈറസ്​ വ്യാപനം തടുക്കാനാകാതെ മഹാരാഷ്​ ട്ര. സംസ്ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 10000ലേക്ക്​ അടക്കുകയാണ്​. വ്യാഴാഴ്​ച ആരോഗ്യവകുപ്പ്​ പുറത്തുവിട്ട കണക്ക്​ പ്രകാരം 9915 കോവിഡ്​ രോഗികളാണ്​ സംസ്ഥാനത്തുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 597 പേർക്ക്​ കോവിഡ്​ സ്ഥി രീകരിച്ചു.

ബുധനാഴ്​ച 32 മരണമാണ്​ മഹാരാഷ്​ട്രയിൽ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ 26 മരണം നടന്നത്​ മുംബൈയിലാണ്​. ഇതോടെ വൈറസ്​ ബാധയെ തുടർന്ന്​ മരണപ്പെട്ടവരുടെ എണ്ണം 432 ആയി. സംസ്ഥാനത്ത്​ ഇതുവരെ 1,37,159 കോവിഡ്​ ടെസ്​റ്റുകൾ നടത്തിയതായി ആരോഗ്യവകുപ്പ്​ അറിയിച്ചു​.

തലസ്ഥാന നഗരമായ മുംബൈയിൽ 475 പേർക്ക്​ കൂടി കോവിഡ്​ ബാധിച്ചതോടെ രോഗികളു​െട എണ്ണം 6,644 ആയി. 270 പേർക്ക്​ ജീവൻ നഷ്​ടമായി. മേയ്​ 15 നകം മുംബൈയിൽ 20000 ലധികം കോവിഡ്​ ബാധിതരുണ്ടാകുമെന്നാണ്​ ആരോഗ്യവിദഗ്​ധ സമിതിയുടെ റിപ്പോർട്ട്​.

പൂനെയിൽ 12 മണിക്കൂറിനുള്ളിൽ 127 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ നഗരത്തിലെ കോവിഡ്​ രോഗികളുടെ എണ്ണം 1, 368 ആയി.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 14 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 344 പേർക്കാണ്​ ധാരാവിയിൽ കോവിഡ്​ ബാധിച്ചിട്ടുള്ളത്​.

കോവിഡ്​ രോഗികളെ ചികിത്സിക്കുന്ന ആശുപത്രിക്ക്​ മഹാരാഷ്​ട്ര സർക്കാർ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്​. കോവിഡ്​ പോസിറ്റീവായ ആളുമായി സമ്പർക്കമുണ്ടായിരുന്ന രോഗലക്ഷങ്ങളില്ലാത്തവരെയും ക്വാറൻറീൻ കേന്ദ്രങ്ങളിലാക്കാനും നിർദേശമുണ്ട്​.

Tags:    
News Summary - Maharashtra’s Covid-19 tally inches towards 10,000-mark - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.