കർക്കരെക്ക് െഎക്യദാർഢ്യവുമായി നഗരവാസികളുടെ കൂടിച്ചേരൽ

മുംബൈ: ഭരണവിരുദ്ധ വികാരം നേരിടുന്ന ബി.ജെ.പി–ശിവസേന സഖ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി ഹേമന്ത് കർക്കരെ സ്മാര കത്തിൽ നഗരവാസികളുടെ കൂടിച്ചേരൽ. ഭോപാലിലെ ബി.ജെ.പി സ്ഥാനാർഥിയും 2008 ലെ മലേഗാവ് സ്ഫോടന കേസ് പ്രതിയുമായ പ്രജ്ഞ സി ങ് താക്കൂർ മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ കർക്കരെയെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കൂടിച്ചേരൽ. ചൊവ്വാഴ ്ച വൈകീട്ട് മറൈൻ ഡ്രൈവിലെ പൊലിസ് ജിംഖനയിലാണ് നായകരില്ലാതെ കേട്ടറിഞ്ഞ് ജനം എത്തിയത്.

മുൻ ഹെകോടതി ജഡ്ജി അഭയ് തിപ്സെ, മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റിൽവാഡ് എന്നിവരും െഎക്യദാർഢ്യം അറിയിച്ച് എത്തി. ‘കർക്കറെ സർ, ഞങ്ങൾ മുംബൈ നിവാസിങ്ങൾ നിങ്ങൾക്ക് ഒപ്പമാണ്’ എന്ന പ്ലക്കാർഡുമായാണ് ഒത്തു ചേരൽ. കർക്കരെക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ചുള്ള കൂടിച്ചേരൽ ആരും സംഘടിപ്പിച്ചതല്ല. അദ്ദേഹത്തിന് എതിരായ പ്രസ്താവനയിൽ മനംനൊന്ത് സ്വമേധയാ ആളുകൾ വന്നു ചേരുകയായിരുന്നു– ജസ്റ്റിസ് അഭയ് തിപ്സെ പറഞ്ഞു. 92 ലെ മുംബൈ കലാപാനന്തരം പൊലീസിൽ ജനങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ സഹായിച്ച പ്രമുഖ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് കർക്കരെ. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടത്തുന്ന വിഷലിപ്തമായ പ്രസ്താവനകൾ വേദനിപ്പിക്കുന്നു– ടീസ്റ്റ പറഞ്ഞു.

കർകരെയാണ് തങ്ങളുടെ ഹീറോയെന്നും അദ്ദേഹത്തിന് െഎക്യദാർഢ്യം അറിയിക്കാൻ കേട്ടറിഞ്ഞ് വന്നതാണെന്നുമാണ് പലരും പറഞ്ഞത്. ഭീകരാക്രമണത്തിൽ ജീവൻ നൽകിയ കർക്കരെക്ക് അശോക് ചക്ര നൽകിയവർ തന്നെ അദ്ദേഹം സ്ഫോടന കേസിൽ പിടികൂടിയ പ്രതിക്ക് തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകിയതിലെ വൈരുദ്ധ്യവും അവർ ചൂണ്ടിക്കാട്ടുന്നു. ഭോപാലിൽ ബി.ജെ.പി സ്ഥാനാർഥിയാക്കിയതിനു പിന്നാലെയാണ് തന്‍റെ ശാപം കൊണ്ടാണ് കർക്കരെ ​െകാല്ലപ്പെട്ടതെന്ന് പ്രജ്ഞ സിങ് താക്കൂർ പറഞ്ഞത്. തൊട്ടുപിന്നാലെ മറാത്തി യുവാക്കൾ ‘മി ഹേമന്ത് കർക്കരെ’ എന്ന ഹാഷ് ടാഗിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.

പ്രജ്ഞയുടെ വിവാദ പ്രസ്താവന തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് പ്രതികൂലമാകും എന്നാണ് വിലയിരുത്തൽ. മറാത്തികളുടെ ഹീറോയാണ് നാഗ്പൂരുകാരനായ കർക്കരെ.

Tags:    
News Summary - Maharashtra Support to Karkare -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.