പുണെ: മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ ഗില്ലൻബാരി സിൻഡ്രോം (ജി.ബി.എസ്) എന്ന അപൂർവ രോഗം ബാധിച്ചതായി സംശയിക്കുന്ന ഒരാൾ മരിച്ചു. രോഗപ്രതിരോധ നാഡീ സംവിധാനത്തെ ബാധിക്കുന്ന ജി.ബി.എസ് രോഗബാധ സംശയിക്കുന്ന മഹാരാഷ്ട്രയിലെ ആദ്യ മരണമാണിത്.
സോലാപൂർ സ്വദേശിയായ 40കാരന് പുണെയിൽ വെച്ചാണ് രോഗം ബാധിച്ചതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശ്വാസതടസ്സം, കൈകാലുകളിലെ ബലഹീനത, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളോടെ ജനുവരി 18നാണ് സോലാപൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചത്. വെൻറിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചതെന്ന് സോലാപൂർ സർക്കാർ മെഡിക്കൽ കോളജ് ഡീൻ ഡോ. സഞ്ജീവ് താക്കൂർ പറഞ്ഞു.
ന്യൂഡൽഹി: രാജ്യമാകെ പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുകയാണെന്നും മികച്ച ചികിത്സയൊരുക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകണമെന്നും സുപ്രീംകോടതി. പാമ്പുകടിയേറ്റാൽ കുത്തിവെക്കാനുള്ള ആന്റിവെനത്തിന് കടുത്ത ക്ഷാമമാണെന്നും എല്ലാ പ്രാഥമികആരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് ഷൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി പരാമർശം. എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികളുടെ യോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.