മുംബൈ: മഹാരാഷ്ട്രക്ക് ആശ്വാസം പകർന്ന് തുടർച്ചയായ അഞ്ചാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി. 42,582 പേർക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 850 മരണം റിപ്പോർട്ട് ചെയ്തു.
ഇതോടെ മഹാരാഷ്ട്രയിലെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52,69,292 ആയി ഉയർന്നു. 78,857 മരണവും റിപ്പോർട്ട് ചെയ്തതു. 54,535 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായി. 4,654,731 പേർ ഇതുവരെ രോഗമുക്തി നേടി.
കോവിഡ് രണ്ടാം തരംഗം അതീവ ഗുരുതര സാഹചര്യം മഹാരാഷ്ട്രയിൽ സൃഷ്ടിച്ചിരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 60,000 കടന്നിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനം ദിവസങ്ങളായി രോഗികളുടെ എണ്ണം കുറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.