മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ വീണ്ടും അജിത് പവാർ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇന്ന് ഉദ്ധവ് താക്കറെക്കൊപ്പം അജിത് പവാർ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് സൂചന. എൻ.സി.പിയിൽ നിന്ന് ജയന്ത് പാട്ടിലും ഛഗൻ ഭുജ്ബലുമാവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഇന്ന് തെൻറ സത്യപ്രതിജ്ഞയുണ്ടാവില്ലെന്ന് അജിത് പവാറും വ്യക്തമാക്കിയിട്ടുണ്ട്.
താൻ മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നതെന്നും വകുപ്പും പദവികളും പിന്നീട് പവാർ തീരുമാനിക്കുമെന്ന് ജയന്ത് പാട്ടീൽ പറഞ്ഞു. അജിത് പവാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും അദ്ദേഹത്തിന് എന്ത് ഉത്തരവാദിത്തം നൽകണമെന്നത് പാർട്ടി അധ്യക്ഷൻ ശരദ് പവാർ തീരുമാനിക്കുമെന്ന, സുനിൽ തട്കാരെ വ്യക്തമാക്കി.
ദേവേന്ദ്ര ഫട്നാവിസിനൊപ്പം അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പാർട്ടി സമ്മർദ്ദം ശക്തമാവുകയും ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് ഉറപ്പാകുകയും ചെയ്തതോടെ പദവി രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.