രാജേഷ് ടോപെ

കോവിഡ് കേസുകൾ വർധിക്കുന്ന ജില്ലകളിലുള്ളവർ മാസ്‌ക് ധരിക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

മുംബൈ: കോവിഡ് വ്യാപനം വർധിച്ച് വരുന്ന ജില്ലകളിലെ ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ. സംസ്ഥാനത്ത് ശനിയാഴ്ച 529 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്ത്.

കഴിഞ്ഞ മാസമാണ് സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമല്ലാതാക്കിയത്. കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കുറവാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് ഇപ്പോഴും നിയന്ത്രണവിധേയമാണ്. വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ശനിയാഴ്ച മുംബൈയിൽ 330 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. താനെ നഗരത്തിൽ 38 കേസുകളും പൂനെയിൽ 32 കേസുകളും നവി മുംബൈയിൽ 31 കേസുകളും റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Maharashtra Minister Asks People In Districts With Covid Cases To Wear Masks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.