Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ രോഗബാധ വർധിക്കുന്നു; മന്ത്രി ആദിത്യ താക്കറെക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെക്ക് കോവിഡ് സ്ഥിരീകരിച്ചു.
ചെറിയ രീതിയിലുള്ള രേഗലക്ഷണങ്ങൾ ഉള്ളതായും കോവിഡ് പോസിറ്റീവായതായും ട്വിറ്ററിലൂടെയാണ് ആദിത്യ അറിയിച്ചത്.
താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും കോവിഡിനെതിരായ പ്രതിരോധമാർഗങ്ങൾ തുടർന്നും സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മഹാരാഷ്ട്ര മന്ത്രിസഭയിൽ ടൂറിസം -പരിസ്ഥിതി മന്ത്രിയാണ് ആദിത്യ.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ശനിയാഴ്ച മാത്രം 27,126 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.