മുഖ്യമന്ത്രി കസേരക്ക് വേണ്ടി ശിവസേന ആശയങ്ങൾ അടിയറവെച്ചു -ഗഡ്കരി

നാഗ്പൂർ: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി കസേരക്ക് വേണ്ടി ശിവസേന തങ്ങളുടെ ആശയങ്ങൾ അടിയറവെച്ചെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നിതിൻ ഗഡ്കരി. അധികാരത്തിന് വേണ്ടി കോൺഗ്രസും എൻ.സി.പിയും ശിവസേനയും ഒന്നായി. ശിവസേനയുടെ നിറം കാവിയായിരുന്നു. എന്നാൽ, ഇപ്പോഴത് കോൺഗ്രസിന്‍റെ ത്രിവർണ നിറമായി മാറിയെന്നും ഗഡ്കരി ആരോപിച്ചു.

മുഖ്യമന്ത്രി പദത്തിന്‍റെ പേരിൽ ബി.ജെ.പി ബന്ധം അവസാനിപ്പിച്ച ശിവസേന കോൺഗ്രസിന്‍റെയും എൻ.സി.പിയുടെയും പിന്തുണയോടെ സർക്കാർ രൂപീകരിച്ചിരുന്നു. ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയുമായി. സഖ്യ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ശിവസനേയെ കടന്നാക്രമിക്കുന്ന പ്രസ്താവനകളാണ് ബി.ജെ.പി നേതാക്കളിൽ നിന്ന് വരുന്നത്.

Tags:    
News Summary - Maharashtra Govt: Nitin Gadkari Attack to Shiv Sena -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.