മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് എൻ.സി.പി, കോൺഗ്രസ് സഖ്യം സർക്കാർ രൂ പവത്കരിക്കുന്നതുമായി ബന്ധപ്പെട്ട സോണിയ ഗാന്ധി-ശരദ് പവാർ കൂടിക്കാഴ്ച തിങ്ക ളാഴ്ച ഡൽഹിയിൽ നടക്കും. ചൊവ്വാഴ്ചയോടെ ചിത്രം വ്യക്തമാകുമെന്ന് എൻ.സി.പി നേതാവ് അജിത് പവാർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഒന്നിച്ചുമത്സരിച്ച കോൺഗ്രസുമായി ചേർന്നു മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നാണ് എൻ.സി.പിയുടെ നിലപാട്. ഞായറാഴ്ച ശരദ് പവാറിെൻറ പുണെ വസതിയിൽ നടന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് തീരുമാനമെന്ന് എൻ.സി.പി വക്താവ് പറഞ്ഞു.
അതേസമയം, ഞായറാഴ്ച നടന്ന സംഭവങ്ങൾ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യസാധ്യത ബലപ്പെടുത്തുന്നതാണ്. ഡൽഹിയിൽ നടന്ന എൻ.ഡി.എ യോഗത്തിൽ ശിവസേന പങ്കെടുത്തില്ല. പാർലമെൻറിൽ ഇരുസഭകളിലും ശിവസേനയുടെ ഇരിപ്പിടം പ്രതിപക്ഷനിരയിലേക്കു മാറ്റിയതായി പാർലമെൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും വ്യക്തമാക്കി.
മുംബൈയിൽ നടന്ന ശിവസേന സ്ഥാപകനേതാവ് ബാൽ താക്കറെയുടെ ഏഴാം ചരമവാർഷികച്ചടങ്ങിലും മാറ്റങ്ങൾ പ്രകടമായി. ആദ്യമായി കോൺഗ്രസ്, എൻ.സി.പി നേതാക്കൾ ശിവജി പാർക്കിലെ താക്കറെ സ്മൃതിമണ്ഡപത്തിൽ പ്രണാമമർപ്പിച്ചു. കോൺഗ്രസ് നേതാവ് ഭായ് ജഗതാപ്, എൻ.സി.പി നേതാക്കളായ ജയന്ത് പാട്ടീൽ, ജിതേന്ദ്ര അവാദ്, ഛഗൻ ഭുജ്ബൽ എന്നിവർ നേരിട്ടെത്തിയപ്പോൾ പവാർ ട്വിറ്റർ കുറിപ്പിലൂടെയാണ് പ്രണാമമർപ്പിച്ചത്.
എന്നാൽ, പ്രണാമമർപ്പിക്കാനെത്തിയ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുനേരെ ശിവസൈനികർ ‘അടുത്ത സർക്കാർ ശിവസേനയുടേതെന്ന’ മുദ്രാവാക്യം മുഴക്കി. പങ്കജ മുണ്ടെയും വിനോദ് താവ്ഡെയും ഫഡ്നാവിസിനൊപ്പമെത്തി. ഇവർ ശിവസേന നേതാക്കളെ ചെന്നുകാണാതെ ധിറുതിയിൽ മടങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.