മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഓട്ടോയിൽ നിന്ന് റോഡിലേക്ക് ചാടിയ പെൺകുട്ടിക്ക് ഗുരുതര പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവറുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാനാണ് പെൺകുട്ടി റോഡിലേക്ക് ചാടിയത്. അതിവേഗത്തിൽ ഓടുന്ന ഓട്ടോയിൽ നിന്ന് തിരക്കുള്ള റോഡിലേക്കാണ് പെൺകുട്ടി ചാടിയത്.
തല റോഡിലിടിച്ച് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തൊട്ടുപിറകെ വന്ന കാർ പെൺകുട്ടിയുടെ ദേഹത്തു തട്ടാതെ തലനാരിഴക്കാണ് അകന്ന് മാറിയത്.
പെൺകുട്ടി റോഡിൽ വീണതോടെ തൊട്ടുപിറകെ വന്ന ബൈക്ക് യാത്രികനും കാൽനടയാത്രക്കാരുമുൾപ്പെടെ ഓടിയെത്തി സഹായങ്ങൾ നൽകി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോ ഡ്രൈവറെ കണ്ടെത്തി പോക്സോ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് 17കാരിയായ പെൺകുട്ടി ഓട്ടോ വിളിച്ചത്. സയിദ് അക്ബർ ഹമീദ് എന്ന ഓട്ടോ ഡ്രൈവർ ആദ്യം സാധാരണപോലെ ചോദ്യങ്ങൾ ചോദിക്കുകയും പിന്നീട് പെൺകുട്ടിയോട് അശ്ലീല സംഭാഷണം നടത്തുകയുമായിരുന്നു. ഓട്ടോ നിർത്താതെ അതി വേഗത്തിൽ പോകാൻ കൂടി തുടങ്ങിയതോടെ ഭയന്ന പെൺകുട്ടി ഓട്ടോയിൽ നിന്ന് എടുത്തു ചാടുകയായിരുന്നു. പെൺകുട്ടിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40 സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ഓട്ടോ കണ്ടെത്തിയത്.
മുംബൈ സ്വദേശിയാണ് ഓട്ടോ ഡ്രൈവർ ഹമീദ്. അഞ്ച് മാസമായി ഔറംഗാബാദിൽ ഓട്ടോ ഓടിച്ച് ജീവിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.