മഹാരാഷ്​ട്രയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്​തു കൊന്നു

ഭോപ്പാൽ: മഹാരാഷ്​ട്രയിൽ നാഗ്​പൂരിൽ ബാലികയെ ബലാത്സംഗത്തിനിടെ കൊലപ്പെടുത്തി. കമലേശ്വർ ഏരിയയി​ൽ അഞ്ചുവയസുകാരിയാണ്​ ക്രൂരമായി കൊലചെയ്യപ്പെട്ടത്​​. സംഭവത്തിൽ 32 കാരനായ യുവാവിനെ പൊലീസ്​ അറസ്​റ്റു ചെയ്​തു.

വെള്ളിയാഴ്​ച വൈകി​ട്ടോടെ ​പെൺകുട്ടിയെ കാണാതായിരുന്നു. പൊലീസ്​ നടത്തിയ തെരച്ചിലിൽ ഞായറാഴ്​ച വൈകീ​ട്ടോടെ വയലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടെ തലക്ക്​ പിന്നിലേറ്റ ഗുരുതര പരിക്കാണ്​ ബാലികയുടെ മരണത്തിന്​ കാരണമായതെന്നാണ്​ പ്രാഥമിക റിപ്പോർട്ട്​.

Tags:    
News Summary - Maharashtra A Five year old girl was allegedly killed after rape - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.