Posted On
date_range Updated On
date_range മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ഭൂചലനം
മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ബുധനാഴ്ച റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഇന്ത്യൻ സമയം രാവിലെ 6:45 നാണ് ഭൂചലനം അനുഭവപ്പെട്ടത്. അഞ്ചു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻ.സി.എസ് അറിയിച്ചു.
നേരത്തെ, ആഗസ്റ്റ് 11 ന്, റിക്ടറിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ 112 കിലോമീറ്റർ എസ്.എസ്.ഇയിൽ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.