Posted On
date_range Updated On
date_range പൊലീസ് ഉദ്യോഗസ്ഥയായ സ്ത്രീയും കുഞ്ഞും വീട്ടിൽ മരിച്ച നിലയിൽ; ഭർത്താവിന്‍റെ മൃതദേഹം കണ്ടെത്തിയത് 15 കിലോമീറ്റർ അകലെ നിന്ന്
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെയും മൂന്ന് വയസുള്ള മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവിന്‍റെ 15 കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. മകളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം സ്വയം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം.
പൊലീസ് ഉദ്യോഗസ്ഥയായ വർഷ കുട്ടെ, ഭർത്താവ് കിഷോർ കുട്ടെ, ഇവരുടെ മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുട എട്ടുവയസുകാരിയായ മൂത്തമകൾ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം.
സംഭവത്തിൽ ചിഖ്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും സന്തോഷത്തോടെ ജീവിച്ചുവരികയായിരുന്നുവെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.