ഷിൻഡെയെ ഡ്രം കൊട്ടി വീട്ടിലേക്ക് സ്വാഗതം ചെയ്ത് ഭാര്യ; വൈറലായി വിഡിയോ

മുംബൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ ഏക്നാഥ് ഷിൻഡെയുടെ വീട്ടിലേക്കുള്ള വരവ് ആഘോഷമാക്കി ഭാര്യ ലത ഷിൻഡെ. കലാകാരൻമാർക്കൊപ്പം ഡ്രംകൊട്ടുന്ന ലതയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. മുഖ്യമന്ത്രി ആയശേഷം ഇതാദ്യമായാണ് ഷിൻഡെ വീട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ താനെയിൽ എത്തിയ അദ്ദേഹത്തെ ആനന്ദ് നഗറിൽ സ്വീകരിക്കാൻ വൻ ജനാവലി എത്തിയിരുന്നു. ആനന്ദ് ദിഗെ ശക്തിസ്ഥലത്തും ആനന്ദ് ആശ്രമത്തിലും ഷിൻഡെ സന്ദർശനം നടത്തി. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് നീതി ലഭിക്കാനുള്ള പോരാട്ടമാണ് തന്‍റേതെന്ന് സന്ദർശനത്തിനിടെ ഷിൻഡെ പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഷിൻഡെയുടെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ചക്ക് ലത ഷിൻഡെ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

വിമത നീക്കത്തിലൂടെ ഉദ്ധവ് താക്കറെയുടെ നേതൃത്തിലുള്ള മഹാ അഘാഡി വികാസ് സഖ്യത്തെ അട്ടിമറിച്ച് വ്യാഴാഴ്ചയാണ് ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. പിന്നാലെ നിയമസഭയിൽ വിശ്വാസം തെളിയിക്കുകയും ചെയ്തു.

Tags:    
News Summary - Maharashtra CM Eknath Shinde’s wife plays drums to welcome him home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.