നിരോധിത പി.എഫ്.ഐയുടെ നാല് പ്രവർത്തകർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്നും നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിന്‍റെ നാല് പ്രവർത്തകരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറസ്റ്റു ചെയ്തു. യൂണിറ്റ് സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗങ്ങളുമുൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ യു.എ.പി.എ ചുമത്തി.

പി.എഫ്.ഐക്കെതിരെ ആരോപിക്കപ്പെടുന്ന ഫുൽവാരിസഹ്രിഫ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി പട്നയിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ അറസ്റ്റ്.

ഐ.എസ്‌.ഐ.എസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് കഴിഞ്ഞ മാസം പി.എഫ്‌.ഐയെയും പോഷക സംഘടനകളേയും കേന്ദ്ര സർക്കാർ അഞ്ച് വർഷത്തേക്ക് നിരോധിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിരവധി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 

Tags:    
News Summary - Maharashtra ATS arrests PFI unit secretary, other activists from Raigad district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.