Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ ഒമ്പതംഗങ്ങൾ മരിച്ച നിലയിൽ
കോലാപൂർ: മഹാരാഷ്ട്രയിൽ സംഗ്ലി ജില്ലയിൽ ഒരു കുടുംബത്തിലെ ഒമ്പതംഗങ്ങൾ മരിച്ച നിലയിൽ. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
സംഗ്ലിയിൽ ഹൈസൽ എന്ന് സ്ഥലത്താണ് സംഭവം നടന്നത്. മണിക്, പോപ്പത് എന്നീ സഹോദരന്മാരുടെ കുടുംബമാണ് മരിച്ചത്. ഇവർ അടുത്തടുത്ത വീടുകളിലായാണ് താമസിച്ചിരുന്നത്.
അന്വേഷണങ്ങൾ നടക്കുകയാണെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും സംഗ്ലി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇവർ കീടനാശിനി കഴിച്ചതായി സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂത്ത സഹോദരനായ മണിക്ക് വെറ്റിനറി ഡോക്ടർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.