മഹാരാഷ്ട്രയിൽ ഹൈവേ നിർമാണത്തിനിടെ ക്രെയിൻ തകർന്ന് 16 പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ഹൈവേ നിർമാണത്തിനിടെ കൂറ്റൻ ക്രെയിൻ തകർന്ന് വീണ് 16 തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. താനെയിലെ ഷാപൂരിന് സമീപം സമൃദ്ധി എക്‌സ്‌പ്രസ് ഹൈവേയുടെ മൂന്നാം ഘട്ട നിർമാണത്തിനിടെയാണ് അപകടം.

പാലം നിർമാണത്തിനും ഹൈവേ നിർമാണത്തിനും പ്രീകാസ്റ്റ് ബോക്‌സ് ഗർഡറുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക മൊബൈൽ ഗാൻട്രി ക്രെയിനാണ് തകർന്നുവീണത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. എന്‍.ഡി.ആര്‍.എഫ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗ് എന്ന് പേരിട്ടിരിക്കുന്ന സമൃദ്ധി മഹാമാർഗ്, മുംബൈയെയും നാഗ്പൂരിനെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയാണ് .


Tags:    
News Summary - Maharashtra: 14 people killed after girder launching machine collapses in Thane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.