മധുര- തേനി പ്രതിദിന ട്രെയിൻ സർവിസ്​ മേയ്​ 27 മുതൽ

ചെന്നൈ: മധുര- തേനി റൂട്ടിൽ മേയ്​ 27 മുതൽ പ്രതിദിന ട്രെയിൻ സർവിസ്​ തുടങ്ങുമെന്ന്​ ദക്ഷിണ റെയിൽവേ. മധുര - ബോഡിനായ്ക്കന്നൂർ മീറ്റർഗേജ്​ പാത 450 കോടി ചെലവിൽ ബ്രോഡ്​ഗേജാക്കി മാറ്റുന്നതിനായി 2011ലാണ്​ ഈ റൂട്ടിൽ ട്രെയിൻ സർവിസ്​ നിർത്തിവെച്ചത്​. കഴിഞ്ഞ ദിവസം ഇതിന്‍റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

12 ബോഗികളടങ്ങിയ ട്രെയിൻ മധുരയിൽ നിന്ന്​ രാവിലെ എട്ടരക്ക്​ പുറപ്പെട്ട്​ വടപഴുഞ്ചി, ഉസിലംപട്ടി, ആണ്ടിപട്ടി സ്​റ്റേഷനുകളിലൂടെ രാവിലെ 9.35ന്​ എത്തിച്ചേരും. പിന്നീട്​ വൈകീട്ട്​ 6.15ന്​ തേനിയിൽ നിന്ന്​ പുറപ്പെട്ട്​ മധുരയിൽ രാത്രി 7.35ന്​ എത്തിച്ചേരും. അൺ റിസർവ്​ഡ്​ ട്രെയിനായാണ്​ സർവിസ്​ നടത്തുക. മേയ്​ 26ന്​ ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Madurai-Theni daily train service from May 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.