മധുരയിലെ​ ജെല്ലി​ക്കെട്ടിൽ 49 പേർക്ക്​ പരിക്ക്​

മധുര: മധുരയിലെ ആവണിയാപുരത്ത്​  നടത്തിയ ജെല്ലിക്കെട്ടിൽ 49 പേർക്ക്​ പരിക്ക്​. 10 പേരുടെ പരിക്ക്​ ഗുരുതരമാണ്​. ​വിരണ്ട കാള ആളുകൾക്കിടയിലേക്ക്​ ഒാടിക്കയറിയതാണ്​ അപകടത്തിനിടയാക്കിയത്​. പലർക്കും തലക്കും പുറത്തുമാണ്​ പരിക്ക്​. 

ആഘോഷപൂർവം​ നടത്തിയ ജെല്ലിക്കെട്ടിൽ 1200 പേരാണ്​ പ​െങ്കടുത്തത്​. 950 കാളകളെയാണ്​ ജെല്ലിക്കെട്ടിനായി ഉപയോഗിച്ചത്​. മുൻ വർഷങ്ങളിൽ നിന്ന്​ വ്യത്യസ്​തമായി കാറും ട്രാക്​ടറും അടക്കമുള്ള വൻ സമ്മാനങ്ങളാണ്​ ​വിജയിക്കൾക്ക്​ നൽകുന്നത്​. ആയിരക്കണക്കിന്​ ആളുകൾ കാഴ്​ചക്കാരായും ഉണ്ടായിരുന്നു.

​നേരത്തെ തമിഴ്​നാട്​ സർക്കാർ ജെല്ലികെട്ടിന്​ അനുകൂലമായി ഒാർഡിനൻസ്​ ഇറക്കിയിരുന്നു. കേന്ദ്രസർക്കാർ ഇത്​ അംഗീകരിക്കുകയും ചെയ്​തിരുന്നു. ഇതോടെയാണ്​ ജെല്ലിക്കെട്ടിന്​ കളമൊരുങ്ങിയത്​. ജെല്ലിക്കെട്ടിന്​ അവസരമുണ്ടാക്കിയ കേന്ദ്രസർക്കാറിന്​ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം നന്ദിയറിയിച്ചു.

Tags:    
News Summary - Madurai: Jallikattu in full swing in Avaniapuram, Tamil Nadu BJP thanks PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.