ശ്രീ ശ്രീ രവിശങ്കറി​െൻറ പരിപാടിക്ക്​ മദ്രാസ്​ ഹൈകോടതി സ്​റ്റേ

ചെന്നൈ: ആത്​മീയ ഗുരു ശ്രീ ശ്രീ രവിശങ്കറി​​​െൻറ പരിപാടി മദ്രാസ്​ ഹൈകോടതിയുടെ മധുര ബെഞ്ച്​ സ്​റ്റേ ചെയ്​തു. ര ണ്ട്​ ദിവസം നീണ്ടുനിൽക്കുന്ന മെഡിറ്റേഷൻ പരിപാടിയാണ്​ സ്​റ്റേ ചെയ്​തത്​. ലോക പൈതൃക പ്രദേശമായ ബൃഹ​ദേശ്വര ക്ഷേ ത്രത്തിലെ പരിപാടി നടത്താനുള്ള നീക്കമാണ്​ തടഞ്ഞത്​. കേസിൽ കോടതി തിങ്കളാഴ്​ച വീണ്ടും വാദം കേൾക്കും.

ഏകദേശം 2,000 പേർ പരിപാടിക്കായി രജിസ്​റ്റർ ചെയ്​തുവെന്നാണ്​ വിവരം. ചെന്നൈയിലെ ചാർ​േട്ടർഡ്​ അക്കൗണ്ടൻറ്​ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ്​ കോടതിയുടെ ഉത്തരവ്​. ശ്രീ ശ്രീ രവിശങ്കറിന് അനുവാദം നൽകിയാൽ മറ്റ്​ പലരും പൈതൃക സ്ഥലങ്ങളിൽ പരിപാടി നടത്തണമെന്ന ആവശ്യമുന്നയിച്ച്​ രംഗത്തെത്തുമെന്നും ഇത്​ ഇൗ സ്ഥലങ്ങളുടെ തകർച്ചക്ക്​ കാരണമാവുമെന്നും ഹരജിക്കാരൻ വാദിച്ചു.

നേരത്തെ യമനു നദി തീരത്ത്​ ശ്രീ ശ്രീ രവിശങ്കർ പരിപാടി നടത്തിയത്​ വിവാദമായിരുന്നു. പരിപാടിക്ക്​ ഗ്രീൻ ട്രിബ്യൂണൽ പിഴ ചുമത്തുകയും ചെയ്​തിരുന്നു.

Tags:    
News Summary - Madras High Court Stays Sri Sri Ravishankar's Event-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.