നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാർലമെന്‍റിന് മുന്നിൽ

പ്രതിഷേധിക്കുന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹിബി ഈഡൻ, സുപ്രിയ സുലെ തുടങ്ങിയവർ

ആളിപ്പടർന്ന് വിദ്യാർഥി പ്ര​ക്ഷോ​ഭം; സ​മ​രം ഏ​റ്റെ​ടു​ത്ത് കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധ​ക്കൊ​ടു​ങ്കാ​റ്റി​ൽ പാ​റ്റ​ക​ൾ പ​റ​ന്ന​പ്പോ​ൾ സ​മ​രം ഡ​ൽ​ഹി​യെ കൂ​ടാ​തെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​കൂ​ടി വ്യാ​പി​ക്കു​ന്നു. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ‘പാ​റ്റ​പാ​ർ​ട്ടി’​ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ​മ​ന്ത​റി​ൽ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നു.

പ​ട്ന, മും​ബൈ, ബം​ഗ​ളൂ​രു, കൊ​ൽ​ക്ക​ത്ത, ചെ​ന്നൈ, ജ​യ്പു​ർ, ഡ​റാ​ഡൂ​ൺ, ഗു​വാ​ഹ​തി, ഹൈ​ദ​രാ​ബാ​ദ്, തൂ​ത്തു​ക്കു​ടി തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും തെ​രു​വി​ലി​റ​ങ്ങി. ജെ.​എ​ൻ.​യു, അ​ലീ​ഗ​ഢ് അ​ട​ക്കം നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും സ​മ​രം വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റെ​ടു​ത്തു. പ​ട്ന​യി​ലെ സ​മ​രം വ​ലി​യ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റി. പ​ട്ന​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​രും പൊ​ലീ​സും നി​ര​വ​ധി ത​വ​ണ ഏ​റ്റു​മു​ട്ടി. കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വെ​ക്കു​ന്ന​തു​വ​രെ​യും സ​മ​രം തു​ട​രു​മെ​ന്ന് സി.​ജെ.​പി വ​ക്താ​ക്ക​ൾ പ​റ​ഞ്ഞു.

ഡ​ൽ​ഹി യു​ദ്ധ​ക്ക​ളം

ഡ​ൽ​ഹി യു​ദ്ധ​ക്ക​ള​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ബാ​രി​ക്കേ​ഡു​ക​ളും ​പൊ​ലീ​സ് സ​ന്നാ​ഹ​ങ്ങ​ളും കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടി​ക്കു​ക​യാ​ണ്. ജ​ന്ത​ർ​മ​ന്ത​റി​ലെ സ​മ​ര​സ്ഥ​ല​ത്തേ​ക്ക് ആ​ളു​ക​ൾ എ​ത്തു​ന്ന​ത് ത​ട​യാ​ൻ ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​ത്തെ​യാ​ണ് വി​ന്യ​സി​ച്ച​ത്. നി​സാ​മു​ദ്ദീ​ൻ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലീ​സ് ത​ട​ഞ്ഞു​നി​ർ​ത്തി വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടു. ആ​ളു​ക​ൾ ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക് എ​ത്തു​ന്ന​ത് ത​ട​യാ​ൻ വ്യാ​ഴാ​ഴ്ച​യും രാ​ജീ​വ് ചൗ​ക്ക്, പ​ട്ടേ​ൽ ചൗ​ക്ക്, സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് തു​ട​ങ്ങി 16 മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചി​ട്ടു. ആ​ളു​ക​ളെ മു​ൻ​കൂ​ട്ടി ത​ട​ങ്ക​ലി​ൽ വെ​ക്കാ​നു​ള്ള പൊ​ലീ​സി​ന്‍റെ അ​ധി​കാ​രം ഒ​ക്ടോ​ബ​ർ 18 വ​രെ ഡ​ൽ​ഹി ല​ഫ്. ഗ​വ​ർ​ണ​ർ നീ​ട്ടി ന​ൽ​കി.

സി.​ജെ.​പി​യു​ടെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വെ​ള്ളി​യാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് സി.​ജെ.​പി. ‘ഒ​രു ജി​ല്ല, ഒ​രു ദി​വ​സം, ഒ​രു ആ​വ​ശ്യം’​എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. പ്രാ​ദേ​ശി​ക വി​ദ്യാ​ർ​ഥി, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സ​മ​രം ഏ​കോ​പി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ലീ​സ് അ​നു​മ​തി വാ​ങ്ങി പൂ​ർ​ണ​മാ​യും സ​മാ​ധാ​ന​പ​ര​മാ​കും പ്ര​തി​ഷേ​ധ​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സ​മ​ര​ത്തി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ നി​വേ​ദ​നം അ​ത​ത് ജി​ല്ല അ​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കും.

മുംബൈയിൽ 400 പേർക്കെതിരെ കേസ്

മും​ബൈ: നീ​റ്റ്​ ക്ര​മ​ക്കേ​ടി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​രെ​യു​ള്ള ഡ​ൽ​ഹി പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തി​നു​മെ​തി​രെ മും​ബൈ​യി​ലും പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. മും​ബൈ പൊ​ലീ​സ്​​പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ വ​ക​വെ​ക്കാ​തെ ശി​വ​ജി പാ​ർ​ക്ക്, ചെ​മ്പൂ​ർ, പ​വാ​യ്, ചൈ​ത്യ​ഭൂ​മി, ആ​സാ​ദ്​ മൈ​താ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ 13 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത മും​ബൈ പൊ​ലീ​സ്​ 400 ഓ​ളം പേ​രെ​യാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. നി​ര​വ​ധി പേ​ർ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ആ​രോ​പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന ക​ള്ള ക്കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ഡി.​ജി.​പി​ക്കും മും​ബൈ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്കും ക​ത്തു​ന​ൽ​കി. പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പും ന​ൽ​കി.

സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ങ്ങ​ൾ പൊ​ലീ​സ്​ ത​ട​യു​ന്ന​തി​നും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തി​നു​മെ​തി​രെ ബോം​​ബെ ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ർ രം​ഗ​ത്തു​വ​ന്നു. 15 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ നി​രോ​ധ​നാ​ജ്ഞ സ​ർ​ക്കാ​റി​നേ പ്ര​ഖ്യാ​പി​ക്കാ​നാ​കൂ എ​ന്ന്​ അ​ഭി​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ ഏ​ഴ്​ മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. 24 മ​ണി​ക്കൂ​ർ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നും അ​ഭി​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ​മ​ര​ക്കാ​രെ തു​ര​ത്താ​നാ​ണ്​ ഇ​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

സ​മ​ര​ക്കാ​രു​ടെ കൂ​ട്ട അ​റ​സ്റ്റി​ലു​ള്ള ഉ​ത്ക്ക​ണ്ഠ​യും രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​നി​ട​യി​ൽ താ​ൻ പ്ര​ഖ്യാ​പി​ച്ച ബ​ന്ദ്​ തു​ട​ങ്ങും മു​​മ്പെ പൊ​ലീ​സ്​ 3,500ഓ​ളം അ​നു​യാ​യി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി വ​ഞ്ചി​ത്​ ബ​ഹു​ജ​ൻ അ​ഘാ​ഡി അ​ധ്യ​ക്ഷ​ൻ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. 

Tags:    
News Summary - Student protests flare up; more cities join the fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.