ബജ്റ റൊട്ടി കഴിക്കുന്നതുകൊണ്ട്​ കൊറോണ ബാധിക്കില്ലെന്ന്​ മധ്യപ്രദേശ്​ എം.എൽ.എ

ഭോപാൽ: കോവിഡ്​ കേസുകളും മരണവും റിപ്പോർട്ട്​ ചെയ്യുന്നതിനിടയിലും മധ്യപ്രദേശിൽ പാർട്ടിഭേദമില്ലാതെ എൽ.എൽ.എമാർക്കൊക്കെ മാസ്​കിനോട്​ വിരക്​തി. സഭാഹാളിന്​ പുറത്ത്​ മാസ്​ക്​ ധിക്കാതെ നിൽക്കുന്ന എൽ.എൽ.എമാർ വേറിട്ട കാരണങ്ങളാണ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞത്​. ചമ്പാലിൽ നിന്നുള്ള കോൺഗ്രസ്​ എം.എൽ.എ. ബാജിനാഥ്​ കുശ്​വാഹ പറഞ്ഞ മറുപടിയാണ്​ കൂട്ടത്തിൽ എറ്റവും വേറിട്ടത്​. 'ഞങ്ങൾ ബജ്​റ റൊട്ടി കഴിക്കുന്നവരാണ്, കൊറോണ വൈറസ്​ ഞങ്ങളെ ബാധിക്കില്ല' എന്നായിരുന്നു​ അദ്ദേഹത്തിന്‍റെ മറുപടി.

ബി.എസ്​.പി എം.എൽ.എ റാംഭായിക്ക്​ മാസ്​ക്​ ധരിച്ചാൽ ശ്വാസം മുട്ടുമത്രെ. കൊറോണ വൈറസിനെ പേടിയില്ലെന്നും അവർ പറഞ്ഞു.

ഭരണകക്ഷിയായ ബി.ജെ.പിയുടെ എം.എൽ.എമാർക്കും മാസ്​ക്​ ധരിക്കാൻ മടിയുണ്ട്​. ബി.ജെ.പി എം.എൽ.എ പ്രധാഹുമാൻ ലോധിയും മാധ്യമപ്രവർത്തകരുടെ കാമറയിൽ മാസ്​കില്ലാതെ കുടുങ്ങി. 'മാസ്​ക്​ ദേ, ​ഇപ്പോൾ അഴിച്ചുള്ളൂ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

കോൺഗ്രസ്​ എം.എൽ.എ ഗോവിന്ദ്​ സിങിന്‍റെ അഭിപ്രായത്തിൽ കോവിഡ്​ രോഗമേ ഇല്ല. എല്ലാം ​വ്യാജമാണ്​. വേണമെങ്കിൽ പിഴ അടക്കാമെന്നും മാസ്​ക്​ ധരിക്കാനാകില്ലെന്നും മാധ്യമപ്രവർത്തകരോട്​ അദ്ദേഹം തുറന്നു പറഞ്ഞു. എന്നാൽ, കോളജുകളും സർക്കാർ ഒാഫീസുകളും തുറന്നതിനും വിവാഹമടക്കമുള്ള പരിപാടികൾ അനുവദിക്കുന്നതിനും ശിവ്​രാജ്​ സിങ്​ ചൗഹാൻ സർക്കാറിനെ വിമർശിക്കാൻ അദ്ദേഹം മറന്നില്ല.

ഇതുവരെ 2.59 ലക്ഷം പേർക്കാണ്​ മധ്യപ്രദേശിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. 3854 കോവിഡ്​ മരണങ്ങളാണ്​ ഇവിടെ സ്​ഥിരീകരിച്ചത്​.

News Summary - madhyapradesh mlas express excuse to wear mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.