മധ്യപ്രദേശിൽ മുഖ്യമന്ത്രിസ്ഥാനാർഥിയില്ലാതെ പ്രധാനമന്ത്രിയെ ഉയർത്തിക്കാട്ടും

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിസ്ഥാനാർഥിയില്ലാതെ പ്രധാനമന്ത്രിയെ ഉയർത്തിക്കാട്ടി വോട്ടുപിടിക്കാനാണ് ബി.ജെ.പി തീരുമാനം. പാർട്ടി ഭരിക്കുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമായതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ട രാജസ്ഥാനിലും ഛത്തിസ്ഗഢിലും കോൺഗ്രസ് മുഖ്യമന്ത്രിമാരെ വെല്ലാൻ പ്രതിച്ഛായയുള്ള മുഖ്യമന്ത്രി സ്ഥാനാർഥികളുമില്ലാത്തതാണ് ഈ തന്ത്രത്തിന് ബി.ജെ.പിയെ നിർബന്ധിതമാക്കിയത്.

വ്യക്തിയേക്കാൾ പ്രധാനം പാർട്ടിയാണ് എന്ന തത്വം ന്യായമായി പറയുന്ന നേതാക്കൾ തന്നെയാണ് മോദിയെ ഉയർത്തിക്കാട്ടുമെന്ന് കൂട്ടിച്ചേർക്കുന്നത്. മധ്യപ്രദേശിൽ കേന്ദ്ര നേതാക്കളെ വരെ സ്ഥാനാർഥികളാക്കി രണ്ട് പട്ടിക പുറത്തുവിട്ടിട്ടും മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ പേര് പ്രഖ്യാപിക്കാതിരുന്ന ബി.ജെ.പി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളുന്നുണ്ടെങ്കിലും ഇനിയൊരു ഊഹം അദ്ദേഹത്തിന് നൽകില്ലെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട്.

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് അഴിമതി ആരോപണമുന്നയിച്ച മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ മുന്നിൽ നിർത്താൻ ഇനിയും തയാറാകാതെ കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്ത്, അർജുൻ മേഘ്‍വാൾ എന്നിവരും പരിഗണനയിലുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്.  

Tags:    
News Summary - Madhya Pradesh, the Prime Minister will be nominated without a Chief Ministerial candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.