Posted On
date_range Updated On
date_range മധ്യപ്രദേശ് മന്ത്രിയുടെ മരുമകളെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ഭോപാൽ: മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിങ് പർമറിന്‍റെ മരുമകൾ സവിത പർമറിനെ വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഷാജാപൂരിലാണ് സംഭവം. ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്‌നമാണെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ പൊലീസ് ഇതുവരെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് വാർത്താ ഏജന്‍സിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഇന്ദർ സിങ് പർമറിന്‍റെ മകൻ ദേവരാജ് സിങുമായി മൂന്ന് വർഷം മുമ്പാണ് സരിതയുടെ വിവാഹം നടക്കുന്നത്. ബുധനാഴ്ച രാവിലെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സ്ഥിരികരിക്കാനാവുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.