റായ്പുർ: കരിേങ്കാഴി തങ്ങളുടേതാണെന്ന് മധ്യപ്രദേശ്. അല്ല ഞങ്ങളുടേതെന്ന് ഛത്തിസ്ഗഢ്. തർക്കം മൂത്തതിനാൽ കോഴിക്ക് ഭൗമസൂചിക പദവി ആവശ്യപ്പെട്ട് ചെന്നൈയിലെ ഭൗമസൂചിക കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് ഇരു സംസ്ഥാനങ്ങളും. പ്രോട്ടീൻ കലവറയായ കരിേങ്കാഴിയുടെ (കടക്നാഥ്) ജന്മദേശത്തെക്കുറിച്ചാണ് അയൽസംസ്ഥാനങ്ങൾ പോരടിക്കുന്നത്.
ഛാബുവ ജില്ലയാണ് കരിേങ്കാഴിയുടെ യഥാർഥ ജന്മദേശമെന്നതിനാൽ തർക്കത്തിൽ തങ്ങൾ വിജയിക്കുമെന്നാണ് മധ്യപ്രദേശ് മൃഗ സംരക്ഷണ വകുപ്പിെൻറ പ്രതീക്ഷ. ഛാബുവ ജില്ല അധികൃതർ 2012ൽതന്നെ ഇതിനായി അപേക്ഷ നൽകിയതുമാണ്. കോഴിയുടെ ഉടമസ്ഥാവകാശമുന്നയിച്ച് ഇൗയടുത്താണ് ഛത്തിസ്ഗഢ് രംഗത്തുവന്നത്. ‘ഭൗമസൂചിക പദവി’ ലഭിച്ചാൽ കോഴികളെ വിറ്റഴിക്കാൻ എളുപ്പമാണെന്നാണ് വ്യാപാരികളുടെ പക്ഷം. മറ്റു കോഴിയിനങ്ങളെ അപേക്ഷിച്ച് കരിേങ്കാഴിക്ക് ഇരുമ്പുസത്ത് കൂടുതലും കൊളസ്ട്രോൾ കുറവുമാണെന്നാണ് പൊതു വിലയിരുത്തൽ. മറ്റിനങ്ങളെക്കാൾ വില കൂടുതലുമാണിതിന്. കണക്കുകൾ പ്രകാരം ഒരു കിലോ കരിേങ്കാഴിയിൽ 184 മി.ഗ്രാം കൊളസ്ട്രോൾ ആണുള്ളത്. മറ്റു കോഴിയിനങ്ങളിൽ അത് 214 മി.ഗ്രാം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.