യുവതിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ലുധിയാന: ഗായികയും രാഷ്ട്രീയപ്രവർത്തകയുമായ യുവതിയുടെ അശ്ലീല  വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. വാട്സ് ആപ്പ് ഗ്രൂപ്പ്, പോൺ വെബ്സൈറ്റ്  എന്നിവയിലൂടെ അശ്ളീല വീഡിയോ പ്രചരിപ്പിച്ച ലുധിയാന ജില്ലാ കോൺഗ്രസ് കമ്മിറ്റി ഗ്രാമീണവിഭാഗം  വൈസ് പ്രസിഡൻറ് മോഹൻ സിങ്ങാണ് അറസ്റ്റിലായത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച യുവതിയുടെ  പ്രചാരണത്തിൽ മോഹൻ സിങ്
സജീവമായി പങ്കെടുത്തിരുന്നു.

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ  സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് അശ്ളീല വീഡിയോ  സോഷ്യൽ മീഡിയയിൽ  വൈറൽ ആവുന്നത്. ഉടനെ യുവതി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.  'ടൈഗേഴ്സ് ഗ്രൂപ്പ്' എന്ന വാട്സ് ആപ്പ്  ഗ്രൂപ്പിലുടെയാണ്  മോഹൻ സിങ് വീഡിയോ പ്രചരിപ്പിച്ചത്. ഇത് മറ്റ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യപ്പെടുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു.

തന്‍റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതിനായി ഗൂഢാലോചന നടന്നുവെന്നും മോർഫ് ചെയ്ത വീഡിയോയാണ്  ഗ്രൂപിലൂടെ പ്രചരിക്കപ്പെട്ടതെന്നും  യുവതി പരാതിയിൽ പറഞ്ഞു.

Tags:    
News Summary - Ludhiana Congress leader arrested for posting obscene video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.