Posted On
date_range Updated On
date_range കോവിഡ് -19; ലഖ്നോവിൽ മത്സ്യവും മാംസവും നിരോധിച്ചു
ലഖ്നോ: കോവിഡ് -19 മാംസത്തിലൂടെ പകരില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ലഖ്നോയിൽ മാംസം, പാതി വേവിച്ച മാംസം , മത്സ്യം എന്നിവ നിരോധിച്ചു. ഇവയുടെ വിൽപ്പന താൽക്കാലികമായാണ് നിരോധിച്ചത്.
ഹോട്ടലുകൾ, റസ്റ്ററൻറുകൾ തുടങ്ങിയവ വൃത്തിയുള്ളതും അണുവിമുക്തമാണെന്നും ഉറപ്പുവരുത്തണമെന്ന് നിർദേശം നൽകി. ലഖ്നോ ജില്ല മജിസ്ട്രേറ്റ് അഭിഷേക് പ്രകാശാണ് നിർദേശം നൽകിയത്.
രാജ്യത്ത് 29 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അവസാനമായി ഗുരുഗ്രാമിലെ പേടിഎം ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 16പേർ ഇറ്റാലിയൻ പൗരന്മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.