Posted On
date_range Updated On
date_range ലഫ്. ജനറൽ മനോജ് മുകുന്ദ് നരവനെ പുതിയ കരസേന മേധാവി
ന്യൂഡൽഹി: ലഫ്. ജനറൽ മനോജ് മുകുന്ദ് നരവനെ പുതിയ കരസേന മേധാവിയായി ചുമതലയേൽക്കും. നിലവിൽ കരസേന ഉപമേധാവിയാണ് നരവനെ. ഡിസംബർ 31ന് കരസേന മേധാവി ബിപിൻ റാവത്ത് വിരമിക്കുന്നതിനെത്തുടർന്നാണ് സ്ഥാനക്കയറ്റം.
രാജ്യത്തെ ആദ്യ പ്രതിരോധ മേധാവിയായി റാവത്ത് ചുമതലയേൽക്കുമെന്നാണ് സൂചന. കരസേന ഉപമേധാവിയായി ചുമതലയേൽക്കും മുമ്പ് കൊൽക്കത്ത ആസ്ഥാനമാക്കിയ കിഴക്കൻ കമാൻഡ് മേധാവിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.