പാചകവാതക സബ്സിഡി ഉയർത്തി; എൽ.പി.ജി വില 100 രൂപ കുറയും

ഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്‌സിഡി തുക എൽ.പി.ജി സിലിണ്ടറിന് 200 രൂപയിൽ നിന്ന് 300 രൂപയായി കേന്ദ്ര സർക്കാർ ഉയർത്തിയതായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. കാബിനറ്റ് തീരുമാനങ്ങൾ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇതോടെ, ഉജ്വല പദ്ധതിയിലെ പാചക വാതക ഉപഭോക്താക്കള്‍ക്ക് എൽ.പി.ജി വില 100 രൂപ കുറയും. രാജ്യത്തെ 10 കോടി ഉപഭോക്താക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. 


Tags:    
News Summary - LPG gas cylinder price cut for Ujjwala beneficiaries: Govt increases subsidy, cylinder prices to go down by Rs 100: Check reduced rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.