കോട്ട: ഒരേ പെൺക്കുട്ടിയുമായി പ്രണയത്തിലായിരുന്ന ബന്ധുക്കളായ യുവാക്കൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാൻ ബുൻഡി ജില്ലയിൽ ഞായറാഴ്ച വെളുപ്പിനാണ് സംഭവം.
23 വയസുകാരായ മഹേന്ദ്ര ഗുർജാർ, ദേവ്രാജ് ഗുർജാർ എന്നിവരാണ് മരിച്ചത്. കേശവ്പുര ഗ്രാമത്തിലാണ് ഇരുവരുടെയും താമസം. രണ്ടുപേരുടെയും കൈയിൽ 'ആശ' എന്ന പേര് പച്ചകുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
മരിച്ചവരുടെ ഫോൺ രേഖകളിൽനിന്നും ഫോട്ടോകളിൽനിന്നും ഇരുവരും ഒരേ പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്ന് വ്യക്തമായി. പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും പൊലീസ് പറഞ്ഞു.
പ്രഥമദൃഷ്ട്യാ ഇരുവരും ആത്മഹത്യ ചെയ്തതായാണ് നിഗമനമെന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.