പട്ന: കാലിയായ ഇരുമ്പുപെട്ടികളുമായി ലോറി അസമയത്ത് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വന്നതിൽ ചോദ്യങ്ങളുമായി ആർ.ജെ.ഡി. ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിൽ വിഡിയോ പങ്കിട്ട് ആർ.ജെ.ഡി നിരവധി ചോദ്യങ്ങളുന്നയിച്ചു.
മുൻകൂർ അറിയിപ്പും സുതാര്യതയും ഇല്ലാതെ ഇ.വി.എം-ലാഡൻ ട്രക്ക് ജില്ല ഭരണകൂടം സസറാമിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിച്ചത് എന്തുകൊണ്ടാണ്? ജനങ്ങളെ കണ്ടപ്പോൾ ട്രക്ക് ഡ്രൈവർ അവരുടെ മുന്നിലേക്ക് വരാതെ ഓടിപ്പോയത് എന്തിനാണ്? പുലർച്ച രണ്ടുമണി മുതൽ സി.സി.ടി.വി കാമറകൾ ഓഫാക്കുന്നത് എന്തിനാണ്? എന്നീ ചോദ്യങ്ങളാണ് ആർ.ജെ.ഡി ഉയർത്തിയത്.
വോട്ടെണ്ണൽ കേന്ദ്രത്തിലെ മുഴുവൻ ഫൂട്ടേജുകളും പുറത്തുവിടണമെന്നും ട്രക്കിനുള്ളിലെ കാര്യങ്ങൾ പറയണമെന്നും ആർ.ജെ.ഡി സ്ഥാനാർഥികൾ ബിഹാർ തെരഞ്ഞെടുപ്പ് ഓഫിസറോടും മുഖ്യ തെരഞ്ഞെടുപ്പു കമീഷണറോടും ആവശ്യപ്പെട്ടു. വസ്തുതകൾ പുറത്തുവന്നില്ലെങ്കിൽ ‘വോട്ട് ചോരി’ തടയാൻ ആയിരക്കണക്കിന് പ്രവർത്തകരുമായി വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തുമെന്നും എം.എൽ.എമാർ മുന്നറിയിപ്പ് നൽകി.
കാലിയായ ഇരുമ്പുപെട്ടികളുമായി ലോറി അസമയത്ത് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വന്നുവെന്ന് രോഹ്താസ് എസ്.പി രോഷൻ കുമാർ സ്ഥിരീകരിച്ചു. തുടർന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ല മജിസ്ട്രേട്ട് ചെനാരി അഡിഷനൽ ജില്ല മജിസ്ട്രേട്ടിനോട് വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.