ന്യൂഡൽഹി: വിവാദങ്ങൾക്കിടെ അയോധ്യയിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിങ്. ഹനുമാൻ ഗാർഹി ക്ഷേത്രത്തിലിാണ് അദ്ദേഹം സന്ദർശനം നടത്തിയത്. സുപ്രീംകോടതി വിധിക്ക് പിന്നാലെ ഹനുമാനോട് നന്ദിയറിയിക്കാനാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഞാനൊരു ഹനുമാൻ ഭക്തനാണ്. താൻ എപ്പോൾ ആപത്തിൽപ്പെട്ടാലും ഹനുമാൻ എന്റെ രക്ഷക്കെത്തും. ഗുസ്തി താരങ്ങളുടെ ഹരജി സുപ്രീംകോടതി തീർപ്പാക്കിയതിന് പിന്നാലെയാണ് ബ്രിജ് ഭൂഷന്റെ പ്രതികരണം പുറത്ത് വരുന്നത്. ഗുസ്തിതാരങ്ങളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോടതി കൂടുതൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
പരാതിക്കാർക്ക് എന്തെങ്കിലും വിഷയം ഉയർന്നാൽ മജിസ്ട്രേറ്റിനെയോ ഹൈക്കോടതിയെയോ സമീപിക്കാം. എഫ്ഐആർ രജിസ്റ്റർ ചെയ്യാനായിരുന്നു ഹർജിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബ്രിജ് ഭൂഷണിനു വേണ്ടി ഹരീഷ് സാൽവെയാണ് ഹാജരായത്. തന്നെ കക്ഷി ചേർക്കാതെയാണ് ഹരജി നൽകിയതെന്ന് ബി.ജെ.പി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ് വാദിച്ചു.
അതേസമയം, പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ മജിസ്ട്രേറ്റിനു മുമ്പാകെയുള്ള മൊഴി രേഖപ്പെടുത്തിയോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.