പി. ചിദംബരത്തിനെതിരെ ലുക്ക്​ ഔട്ട്​ നോട്ടീസ്​

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ കേസിൽ​ മുൻ കേന്ദ്ര ധനകാര്യ വകുപ്പ്​ മന്ത്രി പി. ചിദംബരത്തിനെതിരെ എൻഫോഴ്​സ്​മ​െ ൻറ്​ ഡയറക്​ടറേറ്റ്​ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറത്തിറക്കി. ചിദംബരത്തിൻെറ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി ത ള്ളുകയും തുടർന്ന്​ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ചിദംബരത്തിൻെറ ഹരജി പരിഗണിക്കാതിരിക്കുകയും ചെയ ്​തതോടെ അദ്ദേഹം അറസ്​റ്റ്​ ഭീഷണി നേരിട്ടിരുന്നു.

അറ്​സ്​റ്റ്​ തടയണമെന്ന ചിദംബരത്തിൻെറ ആവശ്യം സുപ്രീംകോടതി പരിഗണിച്ചിട്ടില്ല. ഹരജി ചീഫ്​ ജസ്​റ്റിസിൻെറ പരിഗണനക്ക്​ വിട്ടിരിക്കുകയാണ്​. ഇത്​ ഉച്ചക്ക്​ ശേഷം പരിഗണിച്ചേക്കും. ചിദംബരം രാജ്യം വിടരുതെന്ന്​ കോടതി നിർദേശിച്ചിട്ടുണ്ട്​. നിലവിൽ അദ്ദേഹം എവിടെയാണെന്ന്​ സൂചനയില്ല.

സി.ബി.ഐ ചൊവ്വാഴ്​ച രാത്രിയും ഇന്ന്​ രാവിലെയുമായി രണ്ട്​ തവണ ചിദംബരത്തിൻെറ വസതിയിൽ എത്തുകയും അദ്ദേഹ​െത്ത കാണാനാവാതെ മടങ്ങുകയും ചെയ്​തിരുന്നു.

ഒ​ന്നാം യു.​പി.​എ സ​ർ​ക്കാ​റി​ൽ ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ 2007ലാ​ണ് െഎ.​എ​ൻ.​എ​ക്സ് മീ​ഡി​യ​ക്ക്​ വി​ദേ​ശ മു​ത​ൽ​മു​ട​ക്ക് കൊ​ണ്ടു​വ​രാ​ൻ വി​ദേ​ശ​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ർ​ഡി​​ന്‍റെ (എ​ഫ്.​ഐ.​പി.​ബി) അ​നു​മ​തി ല​ഭി​ച്ച​ത്. അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ പീ​റ്റ​ർ മു​ഖ​ർ​ജി​യെ​യും ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​യെ​യും ചി​ദം​ബ​രം സ​ഹാ​യി​ച്ചു​വെ​ന്നും​ പ്ര​ത്യു​പ​കാ​ര​മാ​യി മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്​ ഇ​രു​വ​രും സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്​​തു​വെ​ന്നു​മാ​ണ്​ സി.​ബി.​െ​എ കേ​സ്. എ​ന്നാ​ൽ, കേ​സി​ൽ സി.​ബി.​െ​എ ചി​ദം​ബ​ര​ത്തെ പ്ര​തി ചേ​ർ​ത്തി​രു​ന്നി​ല്ല. പ്ര​തി ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​യെ മാ​പ്പു​സാ​ക്ഷി​യാ​ക്കി​യാ​ണ്​ സി.​ബി.​െ​എ ചി​ദം​ബ​ര​ത്തിന്‍റെ അ​റ​സ്​​റ്റി​നു വ​ഴി ഒ​രു​ക്കി​യ​ത്.

പി. ചി​ദം​ബ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രി​ക്കേ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സു​ക​ളി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത അ​മി​ത്​ ഷാ ​ആ​ണ്​ ഇ​പ്പോ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രി. അ​തി​നാ​ൽ ത​ന്നെ കേ​ന്ദ്ര നീ​ക്ക​ങ്ങ​ൾ പ്ര​തി​കാ​ര ന​ട​പ​ടി​ക​ളാ​ണെ​ന്നാ​ണ്​ ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്​. ഏ​തു വി​ധേ​ന​യും ചി​ദം​ബ​ര​ത്തി​​ന്‍റെ അ​റ​സ്​​റ്റി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തെ ഇ​തേ കേ​സി​ൽ ​േന​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു

Tags:    
News Summary - look out notice for P Chidambaram -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.