ജമ്മു: വിജയകരമായ പരീക്ഷണ ഒാട്ടത്തിനുശേഷം ഇന്ത്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാത ഉടൻ ഗതാഗതത്തിനു തുറക്കും. ഇൗ മാസാവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ടണൽ ഉദ്ഘാടനം ചെയ്യും. ജമ്മു^ശ്രീനഗർ ദേശീയപാതയിലാണ് തുരങ്കപാത. 9.2 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ പ്രവർത്തനം 2011 മേയ് 23നാണ് ആരംഭിച്ചത്. 286 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാതയുടെ ഭാഗമാണ് ഇരട്ട തുരങ്കപാത. 3,720 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്.
ജമ്മു, ശ്രീനഗർ എന്നീ രണ്ട് തലസ്ഥാന നഗരങ്ങൾ തമ്മിലുള്ള ദൂരം രണ്ടര മണിക്കൂർ കുറക്കാൻ പാത സഹായകമാകും. ചെനാനി, നഷ്റി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാത ഇൗ രണ്ട് സ്ഥലങ്ങളും തമ്മിലുള്ള ദൂരം 10.9 കിലോമീറ്ററായി കുറക്കും.ഇപ്പോൾ 41 കിലോമീറ്ററാണ് ഇൗ നഗരങ്ങൾ തമ്മിൽ റോഡ് മാർഗമുള്ള ദൂരം. മാർച്ച് ഒമ്പതിനും 15നും പരീക്ഷണ ഒാട്ടം പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.