Posted On
date_range Updated On
date_range ലണ്ടനിലെ സാമൂഹ്യ പ്രവർത്തകൻ ടി. ഹരിദാസ് നിര്യാതനായി
ലണ്ടൻ: ലണ്ടനിലെ പ്രമുഖ മലയാളി സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ ഹൈകമ്മീഷനിലെ മുൻ ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി ഹരിദാസ് (70) അന്തരിച്ചു. ഗുരുവായൂർ സ്വദേശിയായ ഇദ്ദേഹം കുടുംബ സമേതം ലണ്ടനിലാണ് താമസം.
ടൂട്ടിങ്ങിലെ സെന്‍റ് ജോർജ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുകെയിലെ ഒ.ഐ.സി.സി കൺവീനറും ദീർഘകാലം എംബസി ഉദോഗസ്ഥനുമായിരുന്ന ഹരിദാസ് ലണ്ടനിലെ മലയാളികൾക്കെല്ലാം ചിരപരിചിതനായിരുന്നു. എംബസി സംബന്ധമായ മലയാളികളുടെ ആവശ്യങ്ങൾക്ക് കഴിയാവുന്ന എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്യാറുണ്ടായിരുന്നു. സർവിസിൽനിന്ന് വിരമിച്ച ശേഷവും ഈ സേവനം തുടർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.