Posted On
date_range Updated On
date_range ജഡ്ജിമാരുടെ ശമ്പളവർധന ബിൽ പാസാക്കി
ന്യൂഡൽഹി: സുപ്രീംകോടതിയിലെയും 24 ഹൈകോടതികളിലെയും ജഡ്ജിമാരുടെ ശമ്പളം വർധിപ്പിക്കുന്നതു സംബന്ധിച്ച ബിൽ ലോക്സഭ പാസാക്കി. ബിൽ നിയമമാകുന്നതോടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ പ്രതിമാസ വേതനം ഒരു ലക്ഷത്തിൽനിന്ന് 2.8 ലക്ഷം രൂപയായി ഉയരും.
സുപ്രീംകോടതി ജഡ്ജിമാരുടെയും ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും വേതനം 90,000ത്തിൽനിന്ന് 2.5 ലക്ഷമാകും. ഹൈകോടതി ജഡ്ജിമാരുടേത് 80,000ത്തിൽനിന്ന് 2.25 ലക്ഷം രൂപയാകും. നിയമമാകാൻ രാജ്യസഭയിലും പാസാക്കേണ്ടതുണ്ട്. ജനുവരി ഒന്ന് മുൻകാല പ്രാബല്യം കണക്കാക്കി പുതുക്കിയ വേതനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.