ഇന്ദോർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികൾക്ക് ലഭിച്ച ഭൂരിഭാഗം സംഭാവനകളും തെരഞ്ഞെടുപ്പ് ബോണ്ട് വഴി. സാമൂഹികപ്രവർത്തകനായ ചന്ദ്രശേഖർ ഗൗഡക്ക് വ ിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരം.
‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ നൽകിയ വിവരങ്ങൾപ്രകാരം തെരഞ്ഞെടുപ്പ് ബോണ്ടായി ചെറിയ തുകകൾക്കു പുറമെ 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള വൻ തുകകളും സംഭാവനയായി ലഭിച്ചിട്ടുണ്ട്. 2018 മാർച്ച് മുതൽ 2019 ജനുവരി 24 വരെയുള്ള കണക്കാണിത്. ഇതുവരെ 1395.89 കോടിയുടെ ബോണ്ടുകൾ രാഷ്ട്രീയ കക്ഷികൾ പണമാക്കിമാറ്റി.
ഗൗഡക്ക് ലഭിച്ച മറുപടിയിൽ 99.8 ശതമാനം സംഭാവനകളും പാർട്ടികൾ സ്വീകരിച്ചത് തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴിയാണ്. മൊത്തം 1459 ബോണ്ടുകളാണ് ഈ കാലയളവിൽ വിറ്റഴിഞ്ഞത്. ഒരു കോടിയുടെ 1258 ബോണ്ടിനു പുറമെ 10 ലക്ഷത്തിെൻറ 1459 ബോണ്ടുകളിലൂടെയാണ് പ്രധാനമായും സംഭാവന എത്തിയത്്. ഇതിനു പുറമെ ഒരു ലക്ഷത്തിെൻറ 318 ബോണ്ടുകളും 10,000ത്തിെൻറ 12 ബോണ്ടുകളും ആയിരത്തിെൻറ 24 ബോണ്ടുകളും വിറ്റഴിഞ്ഞിട്ടുണ്ട്. അതേസമയം, പാർട്ടികൾ പണമാക്കിമാറ്റിയ ബോണ്ടുകളുടെ വിശദാംശങ്ങൾ വ്യക്തമാക്കാൻ എസ്.ബി.ഐ തയാറായില്ല.
സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ അവരുടെ സുരക്ഷയെ കരുതി രഹസ്യമാക്കിവെക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, കോർപറേറ്റുകളില്‍നിന്ന് ബി.ജെ.പിക്ക് പണം വാങ്ങാനാണ് ഈ നടപടിയെന്ന് മറ്റു പാര്‍ട്ടികള്‍ ആരോപിക്കുേമ്പാൾ കള്ളപ്പണം തടയാനാണെന്നാണ് സർക്കാറിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.