ന്യൂഡൽഹി: കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കേരള ഹൗസ് ഒഴിഞ്ഞു മാറുന്നതായി വിദ്യാർഥികൾ. നാട്ടിലേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റിെൻറ കാശുമായി ഒരുങ്ങി നിൽക്കണമെന്നും രണ്ടു ദിവസത്തിനകം ട്രെയിൻ ഉണ്ടാകുമെന്നും ഞായറാഴ്ച കേരള ഹൗസ് അധികൃതർ വിദ്യാർഥികളെ അറിയിച്ചിരുന്നു.
കേരള ഹൗസിൽ നോർക്ക ഹെൽപ്പ് ഡെസ്കും ഞായറാഴ്ച ആരംഭിച്ചു. ഇതിനു പിറകെ കേരളത്തിലേക്ക് 15ാം തിയതി ശ്രമിക് ട്രെയിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി ഡൽഹി സർക്കാർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ശ്രമിക് ട്രെയിൻ റദ്ദാക്കിയേക്കുമെന്നും റെയിൽേവ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനിൽ ബുക്ക് ചെയ്യണമെന്നുമാണ് വിദ്യാർഥികളോട് ഇപ്പോൾ കേരള ഹൗസ് അധികൃതർ അറിയിച്ചത്.
ശ്രമിക് ട്രെയിൻ സംബന്ധിച്ച ഉറപ്പ് ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതിനോടകം 1,400 വിദ്യാർഥികൾ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോലി രാജിവച്ച് നാട്ടിൽപോകാൻ കാത്തിരിക്കുന്ന നഴ്സുമാരേയും ഈ ട്രെയിനിൽ കൊണ്ടുപോകുമെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.