ന്യൂഡൽഹി: ചൊവ്വാഴ്ച അവസാനിക്കേണ്ട ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ കേന ്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിൽ ധാരണ. നിർമാണം, ഉൽപാദനം, വിളവെടുപ്പ്, ചരക്കുനീക്ക ം എന്നീ മേഖലകളിൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയേക്കും.
സംസ്ഥാന മുഖ്യമന്ത്രിമാ രുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ധാരണ. കോവി ഡ് ഭീഷണി തുടരുന്ന ഈ ഘട്ടത്തിൽ ലോക്ഡൗൺ പിൻവലിക്കുന്നത് ഗുണത്തേക്കാൾ അപകടം ചെയ്യുമെന്നാണ് കേരളം അടക്കം മിക്കവാറും സംസ്ഥാനങ്ങൾ അഭിപ്രായപ്പെട്ടത്.
ജീവനും സമ്പദ്വ്യവസ്ഥയും സംരക്ഷിക്കുകയാണ് പരമപ്രധാനമെന്ന് നരേന്ദ്രമോദി യോഗത്തിൽ വിശദീകരിച്ചു. അതു മുൻനിർത്തിയാണ് ചില മേഖലകളിൽ ഇളവുകൾ നൽകേണ്ടി വരുന്നത്. ഇതുവരെയുള്ള അടച്ചിടലിെൻറ ആഘാതം വിലയിരുത്താൻ മൂന്നുനാല് ആഴ്ചകൾ വേണ്ടിവരും.
കാർഷിക മേഖലയിൽ ഉൽപാദന, വിപണനത്തിന് പ്രത്യേക നടപടികൾ ആവശ്യമാണ്. അവശ്യ മരുന്നുകൾ ആവശ്യത്തിന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ആരോഗ്യ പ്രവർത്തകർക്കെതിരെ നടന്ന ചില മോശം പെരുമാറ്റങ്ങളെ മോദി അപലപിച്ചു.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ മൂന്നാംവട്ട വിഡിയോ കോൺഫറൻറ് നാലു മണിക്കൂർ നീണ്ടു. 13 മുഖ്യമന്ത്രിമാർ പങ്കെടുത്തു. ഈ മാസാവസാനം വരെ ലോക്ഡൗൺ തുടരാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ദിവസം വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിക്കാനാണ് സാധ്യത.
ലോക്ഡൗൺ നീട്ടാനുള്ള ശരിയായ തീരുമാനമാണ് പ്രധാനമന്ത്രി എടുത്തതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
പല വികസിത രാജ്യങ്ങളേക്കാൾ ഇന്ന് ഇന്ത്യയുടെ സ്ഥിതി ഭേദമായത് നേരത്തെ ലോക്ഡൗൺ തുടങ്ങിയതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.