സൂചനാ ചിത്രം

യു.പിയിലെ അറവുശാലയിൽ പശു മാംസം കണ്ടെത്തിയെന്ന്; ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് പൊലീസ്

ലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ അറവുശാലയിൽ പശുവിന്‍റെ മാംസം കണ്ടെത്തിയെന്നാരോപിച്ച് ഒരു സംഘം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മാംസം അറവുശാലക്കുള്ളലും പശുവിന്‍റെ തല സമീപത്തെ അഴുക്കുചാലിൽനിന്നും കിട്ടിയെന്ന് പൊലീസ് പറയുന്നു.

ചൗബേപ്പൂർ ബ്ലോക്കിലെ ബാനി ഗ്രാമത്തിലാണ് സംഭവം. ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി മാംസം പരിശോധനക്കയച്ചു. പിന്നീട് ഇവ കുഴിച്ചുമൂടി.

സ്ഥലത്തുനിന്ന് അജ്ഞാതരായ രണ്ട് പേർ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുന്നത് കണ്ടെന്നും ബിത്തൂർ പൊലീസിന് ചിലർ മൊഴി നൽകി. അറവുശാലയിൽനിന്ന് പശു മാംസം കണ്ടെത്തിയതായും രക്ഷപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞതായും പൊലീസ് കമ്മീഷ്ണർ വിജയ് സിങ് മീണ അറിയിച്ചു. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം (എൻ.എസ്.എ) ചുമത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും വിജയ് സിങ് മീണ കൂട്ടിച്ചേർത്തു.

സംഭവത്തിൽ പ്രതികരണവുമായി ബജ്റംഗ് ദൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Locals irked over cow slaughter in Uttar Pradesh’s Kanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.