ഇറോം ശര്‍മിളയുടെ വിവാഹത്തിനെതിരെ പരാതി 

കൊ​ടൈ​ക്ക​നാ​ൽ: പ​തി​നാ​റു​വ​ര്‍ഷം നി​രാ​ഹാ​രം കി​ട​ന്ന് ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ മ​ണി​പ്പൂ​രി​ലെ ഇ​റോം ശ​ര്‍മി​ള​യു​ടെ വി​വാ​ഹ​ത്തി​നെ​തി​രെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ. വി​വാ​ഹ​ശേ​ഷം  ഇ​റോം ശ​ര്‍മി​ള​യും ഭ​ർ​ത്താ​വും കൊ​ടൈ​ക്ക​നാ​ലി​ൽ സ്​​ഥി​ര​താ​മ​സ​മാ​ക്കി​യാ​ൽ അ​ത്​ പ്ര​ദേ​ശ​ത്തി​​​​െൻറ സ​മാ​ധാ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ കൊ​ടൈ​ക്ക​നാ​ലി​ന​ടു​ത്ത്​ പി​തു​പ​റൈ​യി​ലെ വി. ​മ​ഹേ​ന്ദ്ര​ൻ  വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന  സ​ബ്​ ര​ജി​സ്​​​ട്രാ​ർ ഒാ​ഫി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 

ഇ​റോം ശ​ർ​മി​ള ക​ഴി​ഞ്ഞ ദി​വ​സം കൊ​ടൈ​ക്ക​നാ​ലി​ല്‍ ന​ട​ത്തി​യ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍,  ഗോ​വ സ്വ​ദേ​ശി ഡെ​സ്മ​ണ്ട് കു​ടി​ന്യോ​യെ വി​വാ​ഹം ചെ​യ്യു​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നി​യ​മ​മ​നു​സ​രി​ച്ച് വി​വാ​ഹ​വി​വ​രം ഒ​രു​മാ​സം നോ​ട്ടീ​സ് ബോ​ര്‍ഡി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച ശേ​ഷം ആ​ർ​ക്കും പ​രാ​തി​യി​ല്ലെ​ങ്കി​ലേ വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്​​തു ന​ൽ​കൂ.

ഡെ​സ്മ​ണ്ട് കു​ടി​ന്യോ ഒ​രു വെ​ബ്​​സൈ​റ്റി​​​​െൻറ എ​ഡി​റ്റ​റു​മാ​ണ്. ഇ​ദ്ദേ​ഹം ഇ​വി​ടെ താ​മ​സ​മാ​ക്കി​യാ​ൽ കൊ​ടൈ​ക്ക​നാ​ലി​​​​െൻറ സ​മാ​ധാ​നം ത​ക​രു​മെ​ന്നാ​ണ്​ പ​രാ​തി​ക്കാ​​ര​​​​െൻറ വാ​ദം. അ​തേ​സ​മ​യം പ​രാ​തി​ക്കാ​ര​​ൻ ഉ​ന്ന​യി​ക്കു​ന്ന കാ​ര​ണം  ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന്​ കൊ​ടൈ​ക്ക​നാ​ലി​ലെ അ​ഭി​ഭാ​ഷ​ക​ൻ സു​ബ്ര​ഹ്​​മ​ണ്യ​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Local Activist Files Objection Against Irom Sharmila Marriage- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.